തിരുവനന്തപുരം വിമാനത്താവളം വികസിപ്പിയ്ക്കും: പ്രഭുല്‍
ദില്ലി: തിരുവനന്തപുരം വിമാനത്താവളം രണ്ടു ഘട്ടങ്ങളിലായി 256 കോടി രൂപ മുടക്കി വികസിപ്പിക്കുമെന്നു മന്ത്രി പ്രഫുല്‍ പട്ടേല്‍ ലോക് സഭയെ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉന്നയിച്ച പ്രശ്നങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വിമാനത്താവളം വികസിപ്പിയ്ക്കുന്നതിനൊപ്പം കോഴിക്കോട് വിമാനത്താവളവും വികസിപ്പിയ്ക്കും. കണ്ണൂരില്‍ നെടുമ്പാശേരിയുടെ മാതൃകയില്‍ ജന പങ്കാളിത്തത്തോടെ വിമാനത്താവളം നിര്‍മിക്കും.
വിമാനങ്ങളുടെ അറ്റ കുറ്റ പണി നടത്തുന്ന ഹാങ്കര്‍ നെടുമ്പാശേരിയില്‍ സ്ഥാപിക്കണമെന്നും നിര്‍ദിഷ്ട കേരള എയര്‍ എയര്‍ലൈന്‍സിനു രാജ്യാ ന്തര സര്‍വീസ് തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും പി.സി. തോമസ് ആവ ശ്യപ്പെട്ടു.
വര്‍ക്കല രാധാകൃഷ്ണന്‍, പി. കരുണാകരന്‍, സി.കെ ചന്ദ്രപ്പന്‍, എസ്. അജ യകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരോട് അപമര്യാദയായി പെ രുമാറിയതിനും ഉപദ്രവിച്ചതിനും ഒരു കസ്റംസ് ഇന്‍സ്പെക്ടറെ സ്ഥലം മാറ്റിയിട്ടുണ്ടെന്നു ധനകാര്യ സഹമന്ത്രി എസ്.എസ്. പളനി മാണിക്യം രാജ്യസ ഭയില്‍ എ. വിജയരാഘവനെ അറിയിച്ചു. കസ്റംസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ സി. ബി. ഐയും രണ്ടു കേസെടുത്തിട്ടുണ്ട്.
കേര ളത്തിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞവര്‍ഷം നാലു ശതമാനം കുറഞ്ഞുവെന്നു കേ ന്ദ്രവ്യാപാര, വ്യവസായ സഹമന്ത്രി ഇ.വി.കെ.എസ്. ഇളങ്കോവന്‍ ലോക്സഭയില്‍ പി. സതീദേവിയെ അറിയിച്ചു. ന്യായമായ വിലയ്ക്കു ഭൂമി കിട്ടാത്തതും തൊഴിലാ ളികളെക്കുറിച്ചുള്ള തെറ്റായ ധാരണയുമാണു കേരളത്തിന്റെ വ്യവസായ വികസന ത്തിനു തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍.
തായ്ലന്‍ഡുമായി സ്വതന്ത്ര വ്യാപാ ര മേഖല ചര്‍ച്ച ചെയ്യുമ്പോള്‍ താരിഫ് ഒഴിവാക്കുന്നവയുടെ കൂട്ടത്തില്‍ മത്സ്യത്തെ ഉള്‍പ്പെടുത്തരുതെന്നു കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നു പി. കരുണാകരനെ ലോക് സഭയില്‍ മന്ത്രി ഇ.വി.കെ.എസ്. ഇളങ്കോവന്‍ അറിയിച്ചു. മത്സ്യം ഇറക്കുമതി സ്വതന്ത്രമാക്കിയാല്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കപ്പെടാനാവാതെ വരും. സ്വതന്ത്രവ്യാപാര മേഖലയെക്കുറിച്ച് അടുത്ത വട്ടം ചര്‍ച്ച ന ടക്കുമ്പോള്‍ തീര്‍ച്ചയായും ഇതു പരിഗണിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കി.












Click it and Unblock the Notifications