Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ പദ്ധതിയ്ക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് ഡിസംബര്‍ 21 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഗുണഭോക്താവും സംയക്തമായാണ് പദ്ധതിക്ക് തുക അടക്കേണ്ടതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. 1:1:1 എന്ന അനുപാതത്തിലായിരിക്കും ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് തുക അടക്കേണ്ടത്.

റെയില്‍വേ വികസനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേനദ്ര റെയില്‍വേ മന്ത്രിയോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ വികസന കാര്യത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോടും പ്രധാനമന്ത്രിയോടും കേരളം ആവശ്യപ്പെടും.

സുനാമി ബാധിതര്‍ക്കായുള്ള പുനരധിവാസപദ്ധതിയെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. പുതിയ പുനരധിവാസ പദ്ധതി 23ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐക്യമുന്നണി നിര്‍ദ്ദേശിച്ച പുതിയ ക്ഷേമ പദ്ധതികളെ കുറിച്ച് മന്ത്രിസഭാ യോഗം ച്അര്‍ച്ച ചെയ്തില്ല. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും.

ദില്ലിയ്ക്ക് പോകുന്ന മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളം, എയര്‍ കേരള എന്നിവ സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+