കേരളത്തിലെ ആശുപത്രികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
കോടി കണക്കിന് രൂപ ആശുപത്രികളില്‍ നിന്ന് കണ്ടെടുത്തതായി ആദായ നികുതി വകുപ്പിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കൃത്യമായ തുക എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്.
മലപ്പുറം, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ ഏഴ് ആശുപത്രികളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കണക്കില്‍ കൊള്ളിയ്ക്കാത്ത പണം കണ്ടെത്താനായിരുന്നു ഇത്. പല ആശുപത്രികളിലെ ഡോക്ടര്‍മാരും രോഗികളില്‍ നിന്ന് പണം സ്വീകരിയ്ക്കുന്നുണ്ടായിരുന്നു. ഇത് ആശുപത്രി രേഖകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല.
ചില ആശുപത്രികള്‍ കണ്‍സ്ട്രക്ഷന്‍ അക്കൗണ്ട്, എക്യുപ്മെന്റ് അക്കൗണ്ട് എന്നിവകളിലാണ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പണം വകയിരുത്തിയിരുന്നത്. ഡോക്ടര്‍മാരുടെ പേരുകള്‍ വ്യക്തമാക്കാതെ ഒരു ആശുപത്രി വന്‍തുക പ്രൊഫഷണല്‍ ഫീസിനത്തില്‍ വകയിരുത്തിയിരുന്നു.












Click it and Unblock the Notifications