Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സ്ഥാനമേറ്റു

തിരുവനന്തപുരം: പാലാട്ട് മോഹന്‍ദാസ് സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി സ്ഥാനമേറ്റു. രാജ്ഭവനില്‍ ഡിസംബര്‍ 21 ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആര്‍.എല്‍.ഭാട്ടിയയാണ് മോഹന്‍ദാസിന് സത്യവാചകം ചൊല്ലികൊടുത്തത്

ഇന്റലിജന്‍സ്, പ്രതിരോധം തുടങ്ങി രഹസ്യസ്വഭാവമു ള്ള വിവരങ്ങളൊഴികെ എല്ലാ വകുപ്പുകളിലെയും വിവരങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാ ക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ പാലാ ട്ട് മോഹന്‍ദാസ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചിത ഫീസ് നല്‍കിയാല്‍ സര്‍ക്കാരിന്റെ വിവിധ വകു പ്പുകളുടെ വിവരങ്ങളടക്കം എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്കു നല്‍കും. ഇ തിനു തയാറാകാത്ത വകുപ്പുകള്‍ക്കെതിരെ നടപടി എടുക്കാന്‍ കമ്മിഷന് അധി കാരമുണ്ട് - അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി വി.വി. ഗിരിയും സത്യപ്രതിജ്ഞ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+