മുരളിയുടെ നവകേരളയാത്രയ്കിടയില്‍ ഏറ്റുമുട്ടല്‍
കൊച്ചി: കെ. മുരളീധരന്‍ നയിക്കുന്ന നവകേരളയാത്ര കൊച്ചിയിലെത്തിയതോടെ ഇരു വിഭാഗക്കാര്‍ ഏറ്റുമുട്ടി.
മുരളിയുടെ പാര്‍ട്ടിയിലെ തന്നെ യുവ വിഭാഗത്തിലെ ഇരു സംഘങ്ങളാണ് ഏറ്റ്മുട്ടിയത്. ഇവര്‍ നേരത്തേ തന്നെ പോരിലായിരുന്നു. ഈ തര്‍ക്കമാണ് മുരളി എത്തിയപ്പോള്‍ തല്ലില്‍ അവസാനിച്ചത്. കെ. മുരളീധരന് തൃപ്പൂണിത്തുറയില്‍ നല്‍കിയ വരവേല്‍പാണ് അടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ യൂത്ത് കോഗ്രസ്-ഇന്ദിര നേതാവ് സജീവന്‍ (32) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
20 ചൊവ്വാഴ്ച അര്‍ധരാത്രിലാണ് തല്ലുണ്ടായത്. കത്തി കുത്തും നടന്നു. ഇതില്‍ രണ്ട് പേരുടെ കൈയ്ക്ക് മുറിവേറ്റു. ബാനറും മറ്റും കെട്ടുതിനിടയിലായിരുന്നു സംഘര്‍ഷം. മുരളീധരന്റെ ജാഥയ്ക്ക് രണ്ടു ഗ്രൂപ്പായിട്ടാണ് പണപ്പിരിവ് നടത്തിയത്. പിരിവ് നടത്തിയ നേതാക്കള്‍ അര്‍ധരാത്രിയില്‍ മുഖാമുഖം കണ്ടപ്പോള്‍ പോര്‍വിളി നടത്തി. ഒരു ഗ്രൂപ്പുകാര്‍ കെട്ടിയ ബാനര്‍ മറുഗ്രൂപ്പുകാര്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്.
തിരുവാങ്കുളത്ത് മുരളീധരന് സ്വീകരണം നല്കാന്‍ സ്റേജ് കെട്ടിയതിനെ സംബന്ധിച്ച തര്‍ക്കം ബഹളത്തില്‍ കലാശിച്ചു. സ്റേജ് റോഡിനു നടുവിലേക്ക് കേറിനില്ക്കുതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സ്റേജ് മാറ്റണമൊവശ്യപ്പെട്ടതോടെ നാട്ടുകാരും ഡി.ഐ.സി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കേരളയാത്രയുടെ പ്രചരണാര്‍ഥം എറണാകുളം ജില്ലയില്‍ പതിച്ചിരുന്ന പോസ്ററില്‍ യൂത്തുകോഗ്രസ് ജില്ലാ പ്രസിഡന്റിന്റെ തല വെട്ടി മാറ്റിയതും പ്രശ്നത്തില്‍ കലാശിച്ചിരുന്നു.
പി.എസ് അബ്ദുല്‍ ലത്തീഫിന്റെ തലയാണ് പോസ്ററില്‍ നിന്നും കീറി നശിപ്പിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ ജില്ലാ പ്രസിഡന്റ് പി.പി മാര്‍ട്ടിനാണെന്ന് ആരോപിച്ച് എതിര്‍ വിഭാഗം കെ,. മുരളീധരന് പരാതി നല്‍കിയിരിക്കുകയാണ്. ഡിഐസി ജില്ലാ പ്രസിഡന്റ് ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ പോയപ്പോള്‍ ധൃതി പിടിച്ച് മാര്‍ട്ടിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം.












Click it and Unblock the Notifications