പ്രകൃതി കേസില്‍ നീലന്റെ ശിക്ഷാ കാലാവധി കുറച്ചു
കോഴിക്കോട്: പ്രകൃതി ശ്രീവാസ്തവ കേസില്‍ മുന്‍മന്ത്രി നിലലോഹിതദാസന്‍ നാടാര്‍ക്ക് മജിസ്ട്രേറ്റ് കോടതി ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത് സെഷന്‍സ് കോടതി മൂന്ന് മാസമാക്കി കുറച്ചു.
പ്രകൃതിയെ ലൈഗികമായി പീഡിപ്പിച്ചതാണ് നീലനെതിരെയുള്ള കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354 അനുസരിച്ച് നീലന്‍ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ സെഷന്‍സ് കോടതി ശരിവച്ചിട്ടുണ്ട്. നീലന്‍ കുറ്റക്കാരനാണെന്ന് കണ്ടാണ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ നീലന്‍ നല്‍കിയ അപ്പീലിലാണ് സെഷന്‍സ് ജഡ്ജി തോമസ് പി. ജെസഫ് ശിക്ഷാ കാലാവധി കുറച്ചത്.
കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ് ഓഫീസറായിരുന്ന പ്രകൃതി ശ്രീവാസ്തവയെ കോഴിക്കോട് ഗസ്റ് ഹൗസില്‍ വച്ച് നാലന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. 1999 ഫെബ്രുവരി 27 ന്ാണ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മാത്തോട്ടത്തെ വനശ്രീ എന്ന ഗസ്റ് ഹൗസിലായിരുന്ന വനം മന്ത്രി നീലന്‍ ഫോണ്‍ ചെയ്താണ് പ്രകൃതിയെ ഗസ്റ് ഹൗസിലേയ്ക്ക് വിളിപ്പിച്ചത്. എവിടേയ്ക്കാണ് സ്ഥലം മാറ്റം വേണ്ടതെന്ന് ചോദിച്ച മന്ത്രി നിലമ്പൂര്‍ മേഖല അനുവദിയ്ക്കാമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് പ്രകൃതിയുടെ കൈയില്‍ കടന്ന് പിടിയ്ക്കുകയും ദേഹത്ത് സ്പര്‍ശിയ്ക്കുകയും ചെയ്തതായാണ് പരാതി.
ഇക്കാര്യം പ്രകൃതി ആദ്യം കേസാക്കിയിരുന്നില്ല. ഉത്തര്‍പ്രദേശ് കാരിയായ പ്രകൃതിയ്ക്ക് കേരളം അപരിചിതമായതായിരുന്നു ഇതിന് കാരണമായി പിന്നീട് പറഞ്ഞത്. നീലന്റെ അധികാരവും കേസ് നല്‍കുന്നതില്‍ നിന്ന് പ്രകൃതിയെ ആദ്യം പിന്‍തിരിപ്പ്ച്ചു. എന്നാല്‍ നീലനെതിരെ നളിനി നെറ്റൊ കേസ് പുറത്ത് വന്നതോടെ രണ്ട് വര്‍ഷം കഴിഞ്ഞാണെങ്കിലും ധൈര്യം സംഭരിച്ച പ്രകൃതിയും കോടതിയിലെത്തി.
വനം മാഫിയയ്ക്ക് വഴങ്ങിയാണ് പ്രകൃതി തനിയ്ക്കെതിരെ തിരഞ്ഞതെന്നായിരുന്നു നീലന്റെ നിലപാട്.












Click it and Unblock the Notifications