കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

--ശബരിമല: മന്ത്രി വേണുഗോപാലിന് നോട്ടീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ശബരിമല മാസ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഒരു കമ്പനിയ്ക്ക് കരാറുനല്‍കിയത് സംബന്ധിച്ച ഒരു റിട്ട് അപ്പീലില്‍ ഹൈകോടതി ദേവസ്വം - വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ.സി. വേണുഗോപാലിന് നോട്ടീസ് അയച്ചു.

ശബരിമല വികസനത്തിനുള്ള മാസ്റര്‍ പ്ലാന്‍ തയ്യാറാക്കാനായി ഇകോസ്മാര്‍ട്ട് ഇന്ത്യ എന്ന കമ്പനിയ്ക്ക് നല്‍കിയ 30 ലക്ഷം രൂപ തിരിച്ച് വാങ്ങാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു റിട്ട്.

ജസ്റിസ്മാരായ ആര്‍ ഭാസ്കരന്‍, എം ശശിധരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് മന്ത്രിയ്ക്ക് നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കൊച്ചി സ്വദേശിയായ പി. വേണുഗോപാലന്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. മന്ത്രിയ്ക്ക് ശബരിമല മാസ്റര്‍ പ്ലാന്‍ ഉണ്ടാക്കാനായി കരാര്‍ നല്‍കാനുള്ള അധികാരം ഇല്ലെന്നാണ് പരാതിക്കാരന്റെ വാദം.

കേരള സര്‍ക്കാരിനും തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡിനും ഇക്കോസ്മാര്‍ട്ട് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X