പി.എം. സെയ്ദിന്റെ മൃതദേഹം സംസ്കരിച്ചു
അന്ത്രോത്ത് (ലക്ഷദ്വീപ്): അന്തരിച്ച കേന്ദ്ര മന്ത്രി പി എം സെയ്ദിന്റെ മൃതദേഹം ഡിസംബര്‍ 20 ചൊവ്വാഴ്ച വൈകീട്ട് അന്ത്രോത്ത് ദ്വീപില്‍ സംസ്കരിച്ചു.
സെയ്ദ് ജനിച്ച് വളര്‍ന്ന അന്ത്രോത്തിലെ മേച്ചേരി ഉജ്റാ പള്ളിയിലെ കബര്‍ സ്ഥാനത്തായിരുന്നു അടക്കം. ആയിരങ്ങള്‍ സെയ്ദിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയ്ക്കാണ് സെയ്ദിന്റെ മൃതദേഹം വഹിച്ച ഹെലികോപ്റ്റര്‍ അന്ത്രോത്ത് ദ്വീപിലെ ഹൈസ്കൂള്‍ മൈതാനത്ത് എത്തിയത്.












Click it and Unblock the Notifications