കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്.എന്‍.ഡി.പി; വിദ്യാസാഗറിനു നേരെ കയ്യേറ്റശ്രമം

  • By Staff
Google Oneindia Malayalam News

ചേര്‍ത്തല: എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പിനെത്തിയ യോഗം പ്രസിഡന്റ് സി കെ വിദ്യാസാഗറിനെതിരെ കയ്യേറ്റ ശ്രമം.

വെള്ളാപ്പള്ളി വിഭാഗം ഗുണ്ടകളെ ഇറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വിദ്യാസാഗര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് അവര്‍ ശ്രമിയ്ക്കുന്നത് ശ്രമിക്കുത്. ശരിയായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങളുടെ പാനല്‍ വിജയിക്കുമെന്ന് വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടു.

വാര്‍ഷീക പൊതുയോഗത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് തുടങ്ങിയത്. ഒരു ചാനലിന് അഭിമുഖം നല്‍കുന്നതിനിടെയാണ് ഒരു സംഘം കൂക്കിവിളികളുമായി വന്ന് വിദ്യാസാഗറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. മര്‍ദ്ദനമേറ്റെന്ന് വിദ്യാസാഗര്‍ പറഞ്ഞു.

നേരത്തേ നടന്ന പൊതുയോഗത്തില്‍ 2005-06 വര്‍ഷത്തേക്ക് 27,01,15,000 രൂപയുടെ ബജറ്റ് അവതരിപ്പിച്ചു.

കോളജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഒന്‍പതു കോടിയും സാങ്കേതിക വിദ്യാഭ്യാസത്തിന് രണ്ടു കോടിയും ബജറ്റില്‍ വകയിരുത്തി. യോഗ ചരിത്രം പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇതിന് ഏഴര ലക്ഷം രൂപ. ശതാബ്ദി സ്മാരക മന്ദിരം നിര്‍മാണത്തിന് ഒന്നേകാല്‍ കോടി രൂപയും വകയിരുത്തി.

വെള്ളാപ്പള്ളിയുടേയും വിദ്യാസാഗറിന്റേയും നേതൃത്ത്വത്തിലുള്ള പാനലുകളാണ് മത്സരത്തിനുള്ളത്.

വെള്ളാപ്പള്ളിയുടെ പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പത്തനാപുരം പ്രസിഡന്റ് ജി. കമലാസനനും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും ദേവസ്വം സെക്രട്ടറിയുമായ എം.ബി. ശ്രീകുമാറുമാണ് മത്സരിക്കുത്.

മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുജാതനാണ് വിദ്യാസാഗര്‍ പാനലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഡി. പ്രഭ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും റിട്ട. പ്രഫ. എം. എസ്. പ്രസ ദേവസ്വം സെക്രട്ടറി സ്ഥാനത്തേയ്ക്കും ഇതേ പാനലില്‍ നിും മത്സരിക്കുു. വോട്ടെടുപ്പ് വൈകുരേം 5 മണിക്ക് അവസാനിക്കും. വൈകുരേത്തോടെ ഫലപ്രഖ്യാപനവും നടക്കും.

അഞ്ചു മണിവരെയാണ് വോട്ടെടുപ്പ്. തുടര്‍ന്ന് വോട്ടെണ്ണി രാത്രിയോടെ ഫലമറിയാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X