കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൊള്ളക്കാര്‍ തീവണ്ടി ആക്രമിച്ചു, സ്ത്രീയെ ബലാത്സംഗം ചെയ്തു
ഭോപാല്‍: മുംബൈയില്‍ നിന്ന് ലക്നൗവിലേക്ക് പോകുന്ന പുഷ്പക് എക്സ്പ്രസില്‍ ഒരു സംഘം അക്രമികള്‍ കൊള്ള നടത്തി. മൂന്ന് യാത്രക്കാരെ തീവണ്ടിയില്‍ നിന്ന് പുറത്തേക്കെറിഞ്ഞ അക്രമികള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു.
ഭോപാലില്‍ വച്ച് കത്തികളും മൂര്‍ച്ചയേറിയ മറ്റ് ആയുധങ്ങളുമായി തീവണ്ടിയില്‍ കയറിയ അക്രമികള്‍ യാത്രക്കാരെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തു. ചെറുത്തുനില്ക്കാന് ശ്രമിച്ച മൂന്നു പേരെ തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു സ്ത്രീയെ ടോയ്ലറ്റിലേക്ക് പിടിച്ചുകൊണ്ടുപോയ കൊള്ളക്കാര്‍ അവരെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ലളിത്പുട് റെയില്‍വെ സ്റേഷനു സമീപം വച്ച് അക്രമികള്‍ തീവണ്ടിയുടെ ചങ്ങല വലിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Story first published: Thursday, December 22, 2005, 23:53 [IST]