ബോംബെ സ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തില്‍ ബോംബ് ഭീഷണി
മുംബൈ: ബോംബെ സ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തില്‍ ബോംബ് ഭീഷണി. കെട്ടിടത്തില്‍ ബോംബുണ്ടെന്ന അഞ്ജാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ബിഎസ്ഇ കെട്ടിടത്തിലും പരിസരത്തിലും ഇപ്പോള്‍ സ്ക്വാഡ് പരിശോധന നടത്തിവരികയാണ്. ഇതുവരെ ബോംബ് കണ്ടെത്താനായിട്ടില്ല. മുപ്പത് നിലയുള്ള കെട്ടിടത്തിന്റെ എല്ലാ നിലയിലും പരിശോധന നടത്തുന്നുണ്ട്.
ഇത് രണ്ടാമത്തെ തവണയാണ് സ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തില്‍ ബോംബുണ്ടെന്ന ഭീഷണിയുണ്ടാകുന്നത്. കഴിഞ്ഞ നവംബര്‍ 17ന് വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കിയതിന് ജാലഗോണിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications