കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുന്‍ ബിഎസ്പി നേതാവിനെ വെടിവച്ചുകൊന്നു
മൊറിന (മധ്യപ്രദേശ്): മധ്യപ്രദേശിലെ മുന്‍ ബിഎസ്പി നേതാവ് പി.പി.ചൗധരിയെ ഒരു റെയില്‍വെ ക്രോസിംഗില്‍ വച്ച് ആയുധധാരികള്‍ വെടിവച്ചുകൊന്നു. ചൗധരിയുടെ മകന് സാരമായി പരിക്കേറ്റു.
മകന് ഹിതേന്ദ്രയോടൊപ്പം മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ചൗധരിയെ ബുധനാഴ്ച വൈകീട്ട് ജൂറ തെഹ്സിലിലെ റെയില്‍വെ ക്രോസിംഗില്‍ വച്ച് അഞ്ചോളം വരുന്ന അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. ചൗധരി സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഗുരുതരാവസ്ഥയിലായ ഹിതേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
മുന്‍ മധ്യപ്രദേശ് ബിഎസ്പി പ്രസിഡന്റായിരുന്ന ചൗധരിയ്ക്കെതിരെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടത്.
Comments
Story first published: Thursday, December 22, 2005, 23:53 [IST]