മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കാണും
ദില്ലി: കേന്ദ്രത്തിന്റെ പരിഗണനയിലിക്കുന്ന കേരളത്തിന്റെ വിവിധ പദ്ധതികളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായും ധനകാര്യമന്ത്രി പി.ചിദംബരവുമായും കൂടിക്കാഴ്ച നടത്തും.
കേരളം സമര്‍പ്പിച്ച 22 പദ്ധതികളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. കേരള സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന എയര്‍ കേരള വിമാനകമ്പനിക്ക് അനുമതി നല്‍കുക, വിദേശഇന്ത്യക്കാര്‍ക്ക് വോട്ടവകാശം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരളത്തിനുള്ളത്.
കേരളത്തിന് പ്രത്യേക റെയില്‍വെ മേഖല അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെമന്ത്രി ലാലു പ്രസാദ് യാദവുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications