കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂടല്‍മഞ്ഞ്: ദില്ലിയില്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: മൂടല്‍മഞ്ഞ് കാരണം ഡിസംബര്‍ 22 വ്യാഴാഴ്ച ദില്ലിയില്‍ നിന്നും പുറപ്പെടുന്നതും ദില്ലിയിലേക്ക് വരുന്നതുമായ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ചില അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.

മൂടല്‍മഞ്ഞ് കാരണം രാവിലെ 6.30 വരെ രണ്ട് മണിക്കൂര്‍ നേരം വിമാനങ്ങളൊന്നും ഇവിടെ നിന്നും പുറപ്പെടുകയോ വിമാനങ്ങള്‍ ലാന്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

അഞ്ച് ലുഫ്താന്‍സ വിമാനങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു. രാവിലെ ഒമ്പത് മണി മുതല്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും മിക്ക വിമാനങ്ങളും രണ്ടോ മൂന്നോ മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ മൂടല്‍ മഞ്ഞ് കാരണം ദില്ലിയില്‍ തീവണ്ടികള്‍ ആറ് മണിക്കൂറോളം വൈകിയാണെത്തുന്നത്.

ബുധനാഴ്ച മുതല്‍ ദില്ലിയിലെ കുറഞ്ഞ താപനില ഒരു ഡിഗ്രിയോളം കൂടി 6.5 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. ബുധനാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില 23.2 ഡിഗ്രി സെല്‍ഷ്യസാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X