Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോധ്ര കമ്മിഷന്‍ കേന്ദ്രത്തിന് നോട്ടീസയച്ചു

അഹമ്മദാബാദ്: ഗോധ്ര കലാപം അന്വേഷിക്കുന്ന നാനാവതി കമ്മിഷന്‍ യുപിഎ സര്‍ക്കാരിന് നോട്ടീസ് അയച്ചു. കലാപം നടക്കുന്ന വേളയില്‍ ഗുജറാത്തില്‍ സൈന്യത്തെ വിന്യസിക്കുന്നതു സംബന്ധിച്ച് മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് അയച്ച കത്തുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഡിസംബര്‍ 22 വ്യാഴാഴ്ച ഇതുസംബന്ധിച്ച നോട്ടീസ് കമ്മിഷന്‍ പുറപ്പെടുവിച്ചു. 2006 ജനവരി രണ്ടിനകം മറുപടി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഡ്വക്കറ്റ് മുകുള്‍ സിഹ്ന നല്‍കിയ അപേക്ഷയിന്മേലാണ് നോട്ടീസ് അയച്ചത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ കൈമാറാന്‍ വിസമ്മതിച്ച നാരായണന്റെ കത്തുകള്‍ സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.

ഇക്കാര്യത്തില്‍ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുന്നതായി രാഷ്ട്രപതി ഭവന്‍ രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+