വൈകി വന്നതിന് കേന്ദ്രമന്ത്രിക്ക് സ്പീക്കറുടെ വിമര്‍ശനം
ദില്ലി: ലോക്സഭയില്‍ വൈകിയെത്തിയതിന് കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ക്ക് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ വിമര്‍ശനം.
ചോദ്യോത്തര വേളയില്‍ പെട്രോളിയം മന്ത്രി ഉത്തരം പറയേണ്ട ചോദ്യമുന്നയിക്കുന്ന സന്ദര്‍ഭത്തിലാണ് മന്ത്രി വൈകിയെത്തിയത്. ഇക്കാര്യം താന്‍ വളരെ ഗൗരവത്തോടെയാണെടുക്കുന്നതെന്ന് സ്പീക്കര്‍ സഭാനേതാവ് പ്രണബ് മുക്കര്‍ജിയെ അറിയിച്ചു.
സ്പീക്കറോടും സഭയോടും രേഖാമൂലം ക്ഷമാപണം നടത്തിയതിനു ശേഷം മാത്രമാണ് മന്ത്രിയെ ഉത്തരം പറയാന്‍ അനുവദിച്ചത്. സഭയില്‍ വൈകി വന്നതിന് താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ഈ പ്രവൃത്തിയില്‍ താന്‍ അഗാധമായി പശ്ചാത്തപിക്കുന്നുവെന്നും അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications