കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യക്കോഴ: 10 എംപിമാരെ പുറത്താക്കാന്‍ സമിതി ശുപാര്‍ശ

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് കോഴ വാങ്ങിയ 10 എംപിമാര്‍ക്കെതിരെ അഞ്ചംഗ സഭാ സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിസംബര്‍ 22 വ്യാഴാഴ്ച ലോക്സഭയുടെ മേശപ്പുറത്തുവച്ചു. ആരോപണ വിധേയരായ എംപിമാരെ ലോക്സഭയില്‍ നിന്നും പുറത്താക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സമിതി ചെയര്‍മാന്‍ പവന്‍കുമാര്‍ ബന്‍സാലാണ് റിപ്പോര്‍ട്ട് മേശപ്പുറത്തു വച്ചത്. കോഴ വാങ്ങിയ എംപിമാരെ പാര്‍ലമെന്റ് അംഗങ്ങളായി തുടരാന്‍ അനുവദിക്കുന്നത് നീതിയാവില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

നരേന്ദ്രകുമാര്‍ കുശ്വാഹ (ബിഎസ്പി), അന്നസാഹിബ് എം.കെ പാട്ടില്‍ (ബിജെപി), മനോജ്കുമാര്‍ (ആര്‍ജെഡി), വൈ.ജെ.മഹാജന്‍ (ബിജെപി), പ്രദീപ്ഗാന്ധി (ബിജെപി), സുരേഷ് ചന്ദെല്‍ (ബിജെപി), രാംസേവക്സിംഗ് (കോണ്‍ഗ്രസ്), ലാല്‍ ചന്ദ്ര കോള്‍ (ബിഎസ്പി), ചന്ദ്രപ്രതാപ്സിംഗ് (ബിജെപി), രാജറാംപാല്‍ (ബിഎസ്പി) എന്നിവരാണ് ആരോപണ വിധേയരായ ലോക്സഭാ എംപിമാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X