ചോദ്യക്കോഴ വിവാദത്തില്‍ എംപിമാരെ പുറത്താക്കാന്‍ ശുപാര്‍ശ
ദില്ലി: പാര്‍ലമെന്റിലെ ചോദ്യക്കോഴ വിവാദത്തെ പറ്റി അന്വേഷിച്ച ബന്‍സാരിലാല്‍ കമ്മറ്റി ഡിസംബര്‍ 21 ബുധനാഴ്ച അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോഴ വാങ്ങിയ 10 എംപിമാരെ പുറത്താക്കാന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തതായി അറിയുന്നു.
ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്കാണ് വൈകീട്ട് നാലുമണിക്കു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബുധനാഴ്ച നാലുമണി വരെയാണ് കമ്മീഷന് സമയം നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ട് വ്യാഴാഴ്ച പാര്‍ലമെന്റിലെ മേശപ്പുറത്തു വയ്ക്കും.
കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട എംപിമാരില്‍ അഞ്ചുപേര്‍ ബിജെപിക്കാരും മൂന്നുപേര്‍ ബിഎസ്പിക്കാരും രണ്ടുപേര്‍ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ പാര്‍ട്ടിക്കാരുമാണ്. വിവാദത്തിന്റെ പേരില്‍ ഇവരെ നേരത്തെ പാര്‍ട്ടികളില്‍ നിന്നും പുറത്താക്കിയിരുന്നു.
ഡിസംബര്‍ 11നാണ് ചോദ്യം ചോദിക്കുന്നതിന് എംപിമാര്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ടിവി ചാനലില്‍ സംപ്രേഷണം ചെയ്തത്.












Click it and Unblock the Notifications