എംപിമാരെ പുറത്താക്കാനാവില്ല: ബിജെപി
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കുന്നതിന് കോഴ വാങ്ങിയ എംപിമാരെ പുറത്താക്കാനുള്ള സഭാ സമിതിയുടെ ശുപാര്‍ശയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ബിജെപിയുടെ ആറ് എംപിമാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അവകാശലംഘനത്തിന്റെ പേരിലല്ലാതെ ഒരു പാര്‍ലമെന്റ് അംഗത്തെയും പുറത്താക്കാനാവില്ലെന്ന് ബിജെപി വക്താവും സമിതി അംഗവുമായ വി.കെ.മല്‍ഹോത്ര പറഞ്ഞു. അതുകൊണ്ടുതന്നെ സഭയുടെ അവകാശ സമിതിയുടെ മുന്നില്‍ ഹാജരാവാന്‍ ഈ എംപിമാര്‍ക്ക് അവസരം നല്‍കണമെന്നും മല്‍ഹോത്ര ആവശ്യപ്പെട്ടു.
അവകാശ സമിതിക്ക് ഇവരെ ക്രോസ് വിസ്താരം ചെയ്യാനുള്ള അവകാശമുണ്ടെന്നും ഇത്തരം നടപടിക്രമങ്ങള്‍ക്കു ശേഷം മാത്രമേ എംപിമാരെ പുറത്താക്കാനാവൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications