സിഎംപി വി.എസിനെ സംരക്ഷിക്കും: രാഘവന്‍
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സിഎംപി അദ്ദേഹത്തിനു സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.വി.രാഘവന്‍.
ഒരു പൗരാവകാശപ്രശ്നമായതിനാല്‍ വി.എസ് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സംരക്ഷണം നല്‍കും. തന്നെ പുറത്താക്കിയതു വച്ചു നോക്കിയാല്‍ വി.എസിനെയും പുറത്താക്കേണ്ടതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുറത്താക്കാനിടയില്ല.
തന്നെയും ഗൗരിയമ്മയെയും പുറത്താക്കിയതിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് വി.എസ് ആണെങ്കിലും തങ്ങള്‍ അദ്ദേഹത്തിനു സംരക്ഷണം നല്‍കുമെന്നും രാഘവന്‍ പറഞ്ഞു.
അധികാരത്തിലെത്തിയാലും പിണറായിക്കാണോ വി.എസിനാണോ അധികാരം കിട്ടുകയെന്ന പ്രതിസന്ധിയിലാണ് സിപിഎമ്മെന്നും രാഘവന്‍ ആരോപിച്ചു.












Click it and Unblock the Notifications