വെള്ളാപ്പള്ളി വീണ്ടും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം പ്രസിഡന്റായി ജെ. കമലാസനനും ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനും തിരഞ്ഞെടുക്കപ്പെട്ടു. കനത്ത ഭൂരിപക്ഷത്തോടെയാണ് വെള്ളാപ്പള്ളി പക്ഷം തിരഞ്ഞെടുപ്പില്‍ വിജ-യിച്ചത്.
എം.ബി. ശ്രീകുമാറിനെ വൈസ് പ്രസിഡന്റായും ഡോ. എം.എന്‍. സോമനെ ദേവസ്വം സെക്രട്ടറിയായും തിരഞ്ഞെടുത്തു.
യോഗത്തിന്റെ 101-ാം വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി ചേര്‍ത്തല എസ്.എന്‍. കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച പാനല്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. വിദ്യാസാഗര്‍ പക്ഷം ദയനീയ തോല്‍വി ഏറ്റുവാങ്ങി. ഏറ്റവും കുറവ് വോട്ട് ലഭിച്ചത് വിദ്യാസാഗറിനാണ്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് വെള്ളാപ്പള്ളിക്കാണ്.
ചരിത്രത്തിലാദ്യമായി എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപി യോഗത്തിനും ഒരേപ്രസിഡന്റും സെക്രട്ടറിയുമായി . ട്രസ്റ് ചെയര്‍മാനാണ് കമലാസനന്‍. വെള്ളാപ്പള്ളി സെക്രട്ടറിയും.
നിരീക്ഷകനായി ഹൈക്കോടതി നിയോഗിച്ച അഡ്വ. ഒ. രാമചന്ദ്രന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സന്നാഹങ്ങളോടെയായിരുന്നു തിരഞ്ഞെടുപ്പ്. അഡ്വ. ബിനോയ് വാസുദേവന്‍ റിട്ടേണിങ്ങ് ഓഫീസറായിരുന്നു.












Click it and Unblock the Notifications