തെളിവുകള്‍ വെള്ളിയാഴ്ച നല്‍കും: വെള്ളാപ്പള്ളി
ആലപ്പുഴ: മന്ത്രി വേണുഗോപാലിനെതിരായ അഴിമതി ആരോപണങ്ങളുടെ തെളിവുകള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് കൈമാറുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്എന്‍ഡിപിയോഗത്തിന് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള ഉദ്ദേശ്യമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. സമുദായത്തെ ഒറ്റക്കെട്ടായി നിര്‍ത്തും. ഈഴവ ക്ഷേമത്തിനായി യോഗത്തെ സജ്ജമാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യം. ഡിസംബര്‍ 22 വ്യാഴാഴ്ച ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
എന്‍എസ്എസുമായി ഇപ്പോഴും നല്ല ബന്ധമാണ് എസ്എന്‍ഡിപിയ്ക്കുള്ളത്. പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം ആയ എം.ബി.ശ്രീകുമാര്‍ ദേവസ്വം നിയമനത്തില്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
യോഗം പ്രവര്‍ത്തകര്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം ഉണ്ടാകുമെന്നും എന്നാല്‍ സമുദായത്തിന് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ പാര്‍ട്ടിയും കൊടിയും മറന്ന് എല്ലാവരും ഒന്നിക്കണെമന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി പ്രസിഡന്റായിരുന്ന സി.കെ. വിദ്യാസാഗറിന് അതിന്റെ പേരില്‍ ലഭിച്ച എല്ലാ ആനുകൂല്യങ്ങളും തിരിച്ചടയ്ക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.












Click it and Unblock the Notifications