സ്ഥാനാര്‍ഥികളുടെ ചിലവ് വഹിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചു
ദില്ലി: സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റിയുടെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം അറിയാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ മന്ത്രിസഭ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
1991ല്‍ രൂപീകരിച്ച കമ്മിറ്റി സ്ഥാനാര്‍ഥികള്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനായി പ്രത്യേക തിരഞ്ഞെടുപ്പ ഫണ്ട് രൂപീകരിക്കാനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. പ്രചാരണസമയത്ത് വാഹനങ്ങളില്‍ ഇന്ധനം നല്‍കുന്നതിനും ഉച്ചഭാഷിണി നല്‍കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും. നിശ്ചിത സൗജന്യകോളുകളുള്ള ടെലഫോണും നല്‍കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഈ സൗകര്യങ്ങള്‍ നല്‍കാനാണ് ശുപാര്‍ശ.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയകക്ഷികളുമായി നടത്തുന്ന ചര്‍ച്ചയില്‍ കമ്മിറ്റി നിര്‍ദേശിച്ച നടപടികള്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയോന്ന് തീരുമാനിക്കുമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞു.












Click it and Unblock the Notifications