മഞ്ഞ്: ദില്ലിയില്‍ വിമാന, തീവണ്ടി സര്‍വീസുകള്‍ തടസപ്പെട്ടു
ദില്ലി: കനത്ത മൂടല്‍മഞ്ഞ് കാരണം ദില്ലിയില്‍ വിമാന, തീവണ്ടി സര്‍വീസുകള്‍ വെള്ളിയാഴ്ചയും തടസപ്പെട്ടു. ജെറ്റ് എയര്‍വെയ്സ്, ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഡെക്കാന്‍, എയര്‍ സഹാറ തുടങ്ങിയവ ഉള്‍പ്പെടെ നാല്പതോളം ആഭ്യന്തര വിമാന സര്‍വീസുകള്‍ വൈകിയിട്ടുണ്ട്.
12 അന്താരാഷ്ട്ര വിമാന സര്‍വീസുകളും വൈകി. ഈ വിമാനങ്ങള്‍ ലക്നൗ, ജയ്പൂര്‍, അഹമ്മദാബാദ്, മുംബൈ എന്നീ നഗരങ്ങളിലൂടെ തിരിച്ചുവിട്ടേക്കും. മൂടല്‍മഞ്ഞ് കാരണം പല വിമാനങ്ങളും ദില്ലി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നത് തടസപ്പെട്ടു.
വെളിച്ചക്കുറവ് കാരണം തീവണ്ടി സര്‍വീസുകളും തടസപ്പെട്ടു. ദില്ലിയിലെത്തേണ്ട പല തീവണ്ടി സര്‍വീസുകളും വൈകി.












Click it and Unblock the Notifications