കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗോവിന്ദയ്ക്കെതിരെ പൊലീസ് കേസെടുത്തു
മുംബൈ: ഒരു വനിതാ ടിവി റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ബോളിവുഡ് നടനും കോണ്‍ഗ്രസ് എംപിയുമായ ഗോവിന്ദയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ജന്മത്ത് എന്ന ടിവി ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറെ ജൂഹുവിലെ തന്റെ ഓഫീസില്‍ വച്ച് ഗോവിന്ദ കൈയേറ്റം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ കൈയേറ്റം ചെയ്യുകയും അഭിമുഖം റെക്കോഡ് ചെയ്ത ടേപ്പുകള്‍ ഗോവിന്ദ ബലം പ്രയോഗിച്ച നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
ജൂഹു പൊലീസ് സ്റേഷനില്‍ റിപ്പോര്‍ട്ടര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാല്‍ പരാതി നല്‍കിയത് വിശ്വസനീയായ രീതിയിലല്ലാത്തതിനാല്‍ ഗോവിന്ദയ്ക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഗോവിന്ദ ക്ഷമാപണം നടത്തിയിട്ടുണ്ട്.
Story first published: Friday, December 23, 2005, 23:53 [IST]