ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം സ്ഫോടനം
ശ്രീനഗര്‍: ശ്രീനഗറിലെ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള പഴയ വിമാനത്താവളത്തിന് സമീപം സ്ഫോടനമുണ്ടായി. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ഒരു ടാറ്റ സുമോയിലാണ് സ്ഫോടനം നടന്നത്. ആപ്പിള്‍ പെട്ടികളില്‍ ഒളിപ്പിച്ച സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. രണ്ട് ചെക്ക് പോയിന്റുകള്‍ കടന്നെത്തിയ വാഹനം മൂന്നാമത്തെ ചെക്ക് പോയിന്റിലെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്.
വാഹനത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്യാനായി കസ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ സന്നാഹങ്ങളുടെ പോരായ്മയെയാണ് ഈ സംഭവം പുറത്തുകൊണ്ടുവരുന്നത്.
പ്രതിരോധ സേനയും വിവിഐപികള്‍ കശ്മീര്‍ സന്ദര്‍ശിക്കുമ്പോഴും മാത്രമാണ് ഈ വിമാനത്താവളം ഉപയോഗിക്കാറുള്ളത്.












Click it and Unblock the Notifications