ലോധയെ പുറത്താക്കാന്‍ രാജ്യസഭാ സമിതിയുടെ ശുപാര്‍ശ
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ബിജെപിയുടെ രാജ്യസഭ എംപി ചത്രപാല്‍സിംഗ് ലോധയെ പുറത്താക്കാന്‍ രാജ്യസഭാ എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
സഭയുടെ അന്തസിന് നിരക്കാത്ത പ്രവൃത്തിയാണ് ലോധ ചെയ്തതെന്ന് കരണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അതേ സമയം പണവും മറ്റും നല്‍കി രഹസ്യമായി ക്യാമറയില്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ സ്റിംഗ് ഓപ്പറേഷന്‍ ശരിയല്ലെന്നും പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണെന്നും സമിതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications