വല്ലാര്‍പാടം റോഡ്, റെയില്‍ പാതകള്‍ക്ക് അന്തിമാനുമതി
ദില്ലി: വല്ലാര്‍പാടത്തേക്ക് റോഡും റെയില്‍പാതയും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അന്തിമാനുമതി നല്‍കി. വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഇതിനായുള്ള തുക ബജറ്റില്‍ഉള്‍പ്പെടുത്തി മൂന്നു കൊല്ലം കൊണ്ട് പണി പൂര്‍ത്തിയാക്കും. ഇടപ്പള്ളിയില്‍ നിന്നാകും റോഡ്, റയില്‍ പാതകള്‍ ആരംഭിക്കുക.
ഈ മാസം 12 ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നത യോഗത്തെ തുടര്‍ന്നാണ് ഈതീരുമാനംഉണ്ടായത്. റെയില്‍പാതയ്ക് 246 കോടി രൂപയും റോഡിന് 374 കോടി രൂപയും ആണ് ബജറ്റില്‍ വകയിരുത്തും.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ധനമന്ത്രി പി. ചിദംബരം, വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവരുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വല്ലാര്‍പാടത്തേക്ക് ദേശീയപാത നിര്‍മാണത്തിന് 374 കോടി രൂപയുടെയും റെയില്‍പാത നിര്‍മാണത്തിന് 246 കോടിയുടെയും കേന്ദ്രസഹായം അനുവദിക്കും. വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പനിയിലെ 700 കോടി രൂപയുടെ വികസന പദ്ധതിക്കും അനുമതിയായിട്ടുണ്ട്. ഫാക്ടിന്റെ പുന:രുദ്ധാരണ പദ്ധതിക്കും തീരുമാനമായിട്ടുണ്ട്.
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കും വിഴിഞ്ഞം തുറമുഖ വികസന പദ്ധതിക്കും കേരളം ചോദിച്ച സഹായം കേന്ദ്രം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications