അഞ്ച് ബിജെപി നേതാക്കള്‍ ഭാരവാഹിത്വം രാജിവച്ചു
തിരുവനന്തപുരം: പി.പി.മുകുന്ദന്‍ പക്ഷത്തെ അഞ്ച് ബിജെപി നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചു. മുകുന്ദനെതിരെ അപവാദ പ്രചാരണം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.
ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും വ്യവസായ സെല്‍ കണ്‍വീനറുമായ തകിടി അപ്പുക്കുട്ടന്‍, മുന്‍ ജില്ലാ പ്രസിഡന്റും ജില്ലാകമ്മിറ്റി അംഗവുമായ കെ.ആര്‍.സത്യചന്ദ്രന്‍, ജില്ലാകമ്മിറ്റി അംഗം പാറശാല ബാലചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.രാജശേഖരന്‍, ന്യൂനപക്ഷ സെല്‍ ദേശീയ കൗണ്‍സില്‍ അംഗം മൈക്കിള്‍ കുട്ടി മാത്യു എന്നിവരാണ് രാജിവച്ചത്.
പാര്‍ട്ടി ഭാരവാഹിത്വം രാജിവയ്ക്കുന്നതിനൊപ്പം സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജഗോപാല്‍ വിളിച്ചുചേര്‍ത്ത ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത മോഹന്‍ശങ്കര്‍ അന്വേഷിച്ചാല്‍ വോട്ട്ചോര്‍ച്ചയെ കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications