സംസ്ഥാന ബിജെപിയില്‍ വീണ്ടും രാജി
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് മുകുന്ദന്‍ പക്ഷക്കാരായ അഞ്ച് നേതാക്കള്‍ കൂടി രാജിവച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. നാരായണന്‍ നായര്‍ ഉള്‍പ്പടെ അഞ്ചു പേരാണ് പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ വെള്ളിയാഴ്ച രാജിവച്ചത്.
പ്രൊഫ.നരായണന്‍നായര്‍, എല്‍.മഥനന്‍, മാണിക്ക്യം, കല്ലറ സതീഷ്, അനില്‍ എന്നിവരാണ് വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയും തിരുവനന്തപുരത്തെ അഞ്ച് നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.
ജനാധിപത്യ രീതിയില്‍ നേതൃത്വത്തിന്റെ തെറ്റുകളെ തിരുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി അതില്‍ പ്രതീക്ഷയുമില്ല. അതിനാലാണ് ഭാരവാഹിത്വം രാജി വയ്ക്കുന്നത്- നാരായണന്‍ നായര്‍ അറിയിച്ചു.
സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചെങ്കിലും പാര്‍ട്ടി വിടില്ലെന്നും സാധാരണ പ്രവര്‍ത്തകരായി തുടര്‍ന്ന് പാര്‍ട്ടിയിലെ അനീതിക്കെതിരെ പൊരുതാനാണ് തീരുമാനമെന്നും നാരായണന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications