സുനാമി ബാധിതര്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സുനാമി ദുരന്ത ബാധിര്‍ക്കായി എട്ട് പദ്ധതികള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഇവയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍:
1. ആലപ്പാട് പഞ്ചായത്തില്‍ സ്മൃതിമണ്ഡപം ഉണ്ടാക്കും. പൊതുശ്മശാനമുണ്ടാക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യവും അംഗീകരിച്ചു.
2. ആറാട്ടുപുഴ ഹയര്‍സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കും.
3. ഇടവനക്കാട് കുടിവെള്ള ശുദ്ധീകരണ പദ്ധതി നടപ്പാക്കും. ഇതിനുള്ള പ്ലാന്റ് നിര്‍മ്മിക്കും.
4. സുനാമി ദുരന്തത്തില്‍ വിധവകളായ സ്ത്രീകള്‍ക്കു 10 വര്‍ഷത്തേയ്ക്ക് പെന്‍ഷന്‍ നല്‍കും. 500 രൂപ പ്രതിമാസം നല്‍കാനാണ് തീരുമാനം.
5. സുനാമി ദുരന്തം നാശം വിതച്ച തീരങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായമായി 15,000 രൂപ നല്‍കും.
6. ഇവിടത്തെ കുടുംബശ്രീ യൂണിറ്റുകള്‍ക്കും സഹായം നല്‍കും.
7. കേരളത്തിലെ തീരദേശങ്ങളിലെ നെഹ്റു യുവകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കും.
8. തീരദേശ കുടുംബങ്ങളിലെ എല്ലാ വികലാംഗര്‍ക്കും ധനസഹായം നല്‍കും. സുനാമി ദുരന്തം അംഗവൈകല്യം ഉണ്ടാക്കിയവരെ മാത്രമല്ല ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അഞ്ചു കോടി രൂപയുടേതാണ് പദ്ധതികള്‍. സുനാമി ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
സുനാമി ദുരന്ത ബാധിതര്‍ക്ക് ഇനിയും സഹായം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ഇവര്‍ക്കായി പദ്ധതികള്‍ നടപ്പാക്കും. ഇതിനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനോട് കൂടുതല്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും പണം കണ്ടെത്തുക. സുനാമി ദുരിതര്‍ക്ക് ഹൈക്കോടതി നിര്‍ദേശിച്ച അത്രയും നഷ്ടപരിഹാരത്തുക നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഷ്യന്‍ വികസനബാങ്കിന്റെ 345 കോടി രൂപയുടെ സഹായം കിട്ടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 249 കോടി രൂപയുടെ സഹായം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications