ന്യൂയോര്‍ക്കിലെ വാഹന പണിമുടക്ക് പിന്‍വലിച്ചു
ന്യൂയോര്‍ക്ക്: നഗരത്തെ സ്തംഭിപ്പിച്ച ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി സമരം പിന്‍വലിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സമരം തുടര്‍ന്ന തൊഴിലാളികള്‍ ചര്‍ച്ചകള്‍ തുടരാനും ജോലിയില്‍ തിരികെ പ്രവേശിക്കാനും തീരുമാനിച്ചതായി തൊഴിലാളി യൂണിയന്‍ അറിയിച്ചു.
മുപ്പതിനായിരത്തോളം തൊഴിലാളികളാണ് പണിമുടക്ക് നടത്തിയിരുന്നത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ന്യൂയോര്‍ക്കില്‍ ഇത്തരമൊരു പണിമുടക്ക് നടന്നത്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് പണിമുടക്ക് പിന്‍വലിച്ചത്.
60 മണിക്കൂര്‍ നീണ്ട സമരം നഗരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഗതാഗത സംവിധാനം പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തണമെങ്കില്‍ 18 മുതല്‍ 24 മണിക്കൂര്‍ വരെ വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications