വോള്‍കര്‍ കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം നീട്ടി
യുനൈറ്റഡ് നാഷന്‍സ്: ഇറാഖിന്റെ ഭക്ഷണത്തിന് പകരം എണ്ണ കുംഭകോണത്തെ കുറിച്ച് അന്വേഷിക്കുന്ന വോള്‍കര്‍ കമ്മിറ്റിയുടെ കാലാവധി യുഎന്‍ മൂന്ന് മാസത്തേക്ക് നീട്ടി. 2006 മാര്‍ച്ച് അവസാനം വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.
വോള്‍കര്‍ കമ്മിറ്റിയുടെ വിവാദപരമായ കണ്ടെത്തലുകളാണ് വിദേശകാര്യമന്ത്രി നട്വര്‍സിംഗിന്റെ രാജിക്ക് വഴിവച്ചത്. ഇന്ത്യ ഉള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങള്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏജന്‍സികള്‍ വോള്‍കറുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications