പ്രസിഡന്റിനെ തീരുമാനിച്ചിട്ടില്ലെന്ന് വെങ്കയ്യ
ചെന്നൈ: സ്ഥാനമൊഴിയുന്ന എല്‍.കെ.അദ്വാനിക്കു പകരം രാജ്നാഥ്സിംഗിനെ ബിജെപി പ്രസിഡന്റാക്കാന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളുടെ അഭ്യൂഹം മാത്രമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് എം.വെങ്കയ്യ നായിഡു പറഞ്ഞു.
അനൗപചാരികമായ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. പുതിയ പ്രസിഡന്റിനെ ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമില്ലെന്നും അദ്വാനി തന്നെയാണ് ഇപ്പോഴും ബിജെപി പ്രസിഡന്റെന്നും വെങ്കയ്യ പറഞ്ഞു.
സഹപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് താന്‍ വ്യക്തമാക്കിയതാണ്. പ്രസിഡന്റായി ഒരു ഊഴം താന്‍ പൂര്‍ത്തിയാക്കിയതാണ്. ബിജെപിയില്‍ നേതൃശേഷിക്ക് ക്ഷാമമില്ലെന്നും പുതിയ നേതാവിനെ കണ്ടെത്തുക ഒരു പ്രശ്നമല്ലെന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications