മൂടല്‍മഞ്ഞ്: ദില്ലിയില്‍ ശനിയാഴ്ചയും ഗതാഗതം മുടങ്ങി
ദില്ലി: കനത്ത മൂടല്‍മഞ്ഞ് ശനിയാഴ്ചയും ദില്ലിയിലെ വിമാന, തീവണ്ടി സര്‍വീസുകളെയും റോഡ് ഗതാഗത്തെ ബാധിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും രാവിലെ ഒമ്പത് മണിക്കുമിടയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒരു വിമാനം പോലും യാത്ര തിരിച്ചിട്ടില്ല. ഏതാനും അന്താരാഷ്ട്ര സര്‍വീസുകളുള്‍പ്പെടെ നാല്പതോളം വിമാനങ്ങള്‍ വൈകി.
ഏതാനും അന്താരാഷ്ട്ര എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് മഞ്ഞ് കാരണം ദില്ലി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഈ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
തീവണ്ടികളും വൈകിയാണ് ഓടുന്നത്. ഉച്ചവരെ മൂടല്‍മഞ്ഞ് തുടരുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications