11 എംപിമാരെ പുറത്താക്കി
ദില്ലി: ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയ 11 അംഗങ്ങളെ പാര്‍ലമെന്റില്‍ നിന്നും വെള്ളിയാഴ്ച പുറത്താക്കി. 10 ലോക്സഭാ അംഗങ്ങളും ഒരു രാജ്യസഭാ അംഗവുമാണ് പുറത്തായത്.
ചോദ്യങ്ങളുന്നയിക്കുന്നതിന് കോഴവാങ്ങിയെന്ന ആരോപണത്തിന് വിധേയരായ പത്ത് അംഗങ്ങളെയും ലോക്സഭയില്‍ നിന്ന് പുറത്താക്കണമെന്ന് പി. കെ. ബന്‍സാല്‍ അധ്യക്ഷനായ ലോക്സഭാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അംഗങ്ങളെ പുറത്താക്കുന്നതിനോട് പ്രതിപക്ഷം വിയോജിച്ചെങ്കിലും ശബ്ദവോട്ടോടെ ഇവരെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു. ഒരു ബിജെപി അംഗത്തെ രാജ്യസഭയില്‍ നിന്നും പുറത്താക്കി.
പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം അംഗങ്ങളെ ഒരുമിച്ച് പുറത്താക്കുന്നത്. ചോദ്യങ്ങള്‍ ഉന്നയിക്കാനായി എം.പി മാര്‍ കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ആജ-് തക് ടിവി ഡിസംബര്‍ 12 നാണ് പുറത്തുവിട്ടത്.
ബിജെപി യുടെ അഞ്ചും ബിഎസ്പിയുടെ മൂന്നും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ എംപിമാരുമാണ് പുറത്തായത്.












Click it and Unblock the Notifications