പുറത്താക്കപ്പെട്ട ബിജെപി എംപിമാര്‍ ശനിയാഴ്ച യോഗം ചേരും
ദില്ലി: ചോദ്യം ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപിമാര്‍ ഭാവിപരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 24 ശനിയാഴ്ച ദില്ലിയില്‍ യോഗം ചേരും.
തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് മതിയായ സമയം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയതിനെതിരെ നിയമനടപടിയെ കുറിച്ച് എംപിമാര്‍ ആലോചിക്കും.
ഇതുസംബന്ധിച്ച് നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിച്ചുവരികയാണെന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി പ്രദിപ്ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications