ബസ് കത്തിക്കല്‍: മുഖ്യപ്രതിയെ അറസ്റ് ചെയ്തു
കോയമ്പത്തൂര്‍: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയില്‍ നിന്നും മറ്റു രണ്ട് പേരില്‍ നിന്നും മാറാട് കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് മൊഴിയെടുത്തു.
മാറാട് കമ്മീഷന്റെ വിചാരണയ്ക്കിടെ പരാമര്‍ശവിധേയരായ മദനിയില്‍ നിന്നും എന്‍.പി. സുബൈര്‍, കെ.ടി. മുഹമ്മദ് അഷ്റഫ് എന്നിവരില്‍ നിന്നുമാണ് കമ്മീഷന്‍ മൊഴിയെടുത്തത്. മാറാട് കേസിന്റെ വിചാരണയ്ക്കിടെ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ മൂന്നു പേരും കമ്മിഷന്‍ മുമ്പാകെ നിഷേധിച്ചു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസ് വിചാരണത്തടവുകാരായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നവരാണ് മൂന്നു പേരും. ജസ്റിസ് തോമസ് പി. ജോസഫ് ജയിലിലെത്തിയാണ് ഇവരുടെ മൊഴിയെടുത്തത്.
മാറാട് കമ്മീഷന്‍ കൗണ്‍സിലര്‍ അഡ്വ. ഹരി, എന്‍.ഡി.എഫ്. അഭിഭാഷകരായ കെ.പി. മുഹമ്മദ് ശെരീഫ്, നൗഷാദ്, മുസ്ലിംലീഗ് അഭിഭാഷകരായ മൂര്‍ബിന റഷീദ്, മുഹമ്മദ് ഹനീഫ, സി.പി.എം. അഭിഭാഷകന്‍ എടത്തൊടി രാധാകൃഷ്ണന്‍, പൊലീസ് വകുപ്പ് അഭിഭാഷകന്‍ ഷഹീര്‍സിങ്ങ്, വി.എച്ച്.പി. അഭിഭാഷകന്‍ ശ്രീകുമാര്‍, ഹിന്ദു ഐക്യവേദി - അരയസമാജം അഭിഭാഷകന്‍ സന്തോഷ്കുമാര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അബ്ദുള്‍സലീം, ഡിവൈ.എസ്.പി. ഉണ്ണികൃഷ്ണന്‍, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മൊഴിയെടുപ്പില്‍ പങ്കാളികളായി.
മദനിയുടെ കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അഭിഭാഷകന്‍ അയ്ബറലിക്ക് ജയില്‍ അധികൃതര്‍ പ്രവേശനാനുമതി നിഷേധിച്ചു.












Click it and Unblock the Notifications