എന്‍ജിഒ അസോസിയേഷന്‍ ഓഫീസില്‍ സംഘര്‍ഷം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ഓഫീസിനു മുന്നില്‍ സംഘര്‍ഷം. കെ.കരുണാകരനെ അനുകൂലിക്കുന്ന ഡിഐസി പ്രവര്‍ത്തകര്‍ ഓഫീസില്‍ കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ശനിയാഴ്ച 11.45ഓടെ ഒരു കൂട്ടം ഡിഐസി പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ഓഫീസ് ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടക്കാന്‍ ശ്രമിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഡിഐസിക്കാരെ പൊലീസ് അറസ്റ് ചെയ്ത് നീക്കി. രണ്ടു മണിക്കൂറോളം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിലുള്ള റോഡില്‍ ഇത് സംഘര്‍ഷമുണ്ടാക്കി.
വെള്ളിയാഴ്ചയും ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. കോണ്‍ഗ്രസ് പിളരുന്നതിന് മുന്‍പു നിര്‍മ്മിച്ച ഓഫീസിന്റെ പേര് കരുണാകരന്‍ സപ്തതി മന്ദിരമെന്നാണ്. കോണ്‍ഗ്രസ് പിളര്‍ന്ന ശേഷവും ഇരുവിഭാഗവും ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഡിഐസി അംഗങ്ങള്‍ നടത്തിയ നോട്ടീസ് വിതരണം വിവാദമായി. തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി.
പൊലീസ് ഇടപെടലോടെ അവസാനിച്ചെന്ന് കരുതിയ പ്രശ്നങ്ങള്‍ ശനിയാഴ്ച വീണ്ടും തുടരുകയായിരുന്നു. ഓഫീസിന് മുന്നിലുള്ള കരുണാകരന്‍ സപ്തതി മന്ദിരമെന്ന ബോര്‍ഡ് കോണ്‍ഗ്രസുകാര്‍ വെള്ളയടിച്ചു. ഇതില്‍ ക്ഷുഭിതരായി ഡിഐസി പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
ഡിഐസിയുടെ കൊല്ലം പ്രസിഡന്റായ കെ.കരുണാകരന്‍ പിള്ള അസോസിയേഷന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ നിര്‍മ്മിച്ചതാണ് മന്ദിരം. ഇതിന്റെ രേഖകളെല്ലാം കരുണാകരന്‍ പിള്ളയുടെ പേരിലാണെന്നും ഡിഐസി പറയുന്നു. ആധാരം ഉള്‍പ്പടെയുള്ള രേഖകളും ഡിഐസിയുടെ കൈവശമുണ്ട്. ഈ സാഹചര്യത്തില്‍ ഓഫീസ് ഡിഐസിക്ക് അവകാശപ്പെട്ടതാണെന്നാണ് വാദം.












Click it and Unblock the Notifications