കൂറുമാറ്റം: സിബിഐ അന്വേഷിക്കണമെന്ന് വെളിയം
തിരുവനന്തപുരം: ഐസ് ക്രീം പാര്‍ലര്‍ കേസ് വിചാരണയ്ക്കിടെ ഉണ്ടായ കൂട്ട കൂറുമാറ്റത്തെ കുറിച്ച് സിബിഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനും കൂറുമാറ്റത്തില്‍ പങ്കുണ്ടോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. കക്ഷികള്‍ കൂറുമാറുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും സംശയമുണ്ട്. അങ്ങനെയാണെങ്കില്‍ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള വ്യക്തിയേയും അതിന് പണം ചിലവാക്കിയിട്ടുണ്ടോയെന്നും സിബിഐ അന്വേഷണത്തിലൂടെ കണ്ടെത്തണം.
നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന തരത്തിലാണ് ഐസ് ക്രീം കേസിലെ സാക്ഷികളുടെ കൂറുമാറ്റം. സി.ബി.ഐ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ എംപി മാരെ കൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും വെളിയം ആവശ്യപ്പെട്ടു.












Click it and Unblock the Notifications