Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളി രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മന്ത്രി കെ.സി.വേണുഗോപാലിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ചേംബറില്‍ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എല്ലാ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അവ കണ്ടപ്പോള്‍ മുഖ്യമന്ത്രി ഞെട്ടിപ്പോയെന്നും കൂടിക്കാഴ്ചക്കു ശേഷം വെള്ളാപ്പള്ളി പറഞ്ഞു.

എന്തൊക്കെ രേഖകളാണ് നല്‍കിയതെന്ന് വെളിപ്പെടുത്തില്ല. അങ്ങനെ ചെയ്യില്ലെന്ന് മുഖ്യമന്ത്രിക്ക് വാക്ക് കൊടുത്തിട്ടുണ്ട്.

ആരെയും പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. രേഖകള്‍ പഠിച്ച് യുക്തമായ തീരുമാനമെടുക്കണമെന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ. അന്വേഷിച്ച് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ ഇവിടെവന്ന് മാപ്പുറയാനും തയ്യാറാണ് - വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+