തെന്നിന്ത്യന്‍ നടി ഭാനുമതി അന്തരിച്ചു
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി ഭാനുമതി (80) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഡിസംബര്‍ 24 ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഭരണി ഏകമകനാണ്. പരേതനായ രാമകൃഷ്ണയാണ് ഭാര്യ. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഭാനുമതിക്ക് പത്മശ്രീയും ലഭിച്ചിട്ടുണ്ട്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയും നായികയായി ഒട്ടേറെ ചിത്രങ്ങളില്‍ ഭാനുമതി അഭിനയിച്ചിട്ടുണ്ട്. 1943 ലാണ് ഭാനുമതി സിനിമയിലെത്തുന്നത്. കുറച്ചുകാലം തമിഴ്നാട് സംഗീത കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു.












Click it and Unblock the Notifications