ദില്ലിയില്‍ നിര്‍മാണത്തിനിടെ അപകടം: 11 മരണം
ദില്ലി: തെക്കന്‍ ദില്ലിയിലെ ജസോലയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അടിത്തറ തകര്‍ന്ന് 11 പേര്‍ മരിച്ചു. മരിച്ച 11 പേരും തൊഴിലാളികളാണ്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുപതോളം തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
അപ്പോളോ ആശുപത്രിക്കടുത്തുള്ള സിഡിഎ കമ്യൂണിറ്റി സെന്ററില്‍ വ്യാപാര സമുച്ചയത്തിന്റെ അടിത്തറ നിര്‍മിക്കുന്നതിന് 20 അടിയോളം ആഴത്തില്‍ കുഴിയെടുക്കുമ്പോള്‍ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. നിര്‍മാണ സ്ഥലത്തെ പരസ്യ ബോര്‍ഡ് മറിഞ്ഞുവീണതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രാഥമികമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് തങ്ങള്‍ ജോലി ചെയ്തിരുന്ന കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.












Click it and Unblock the Notifications