ദില്ലിയില്‍ വ്യോമഗതാഗതം ഞായറാഴ്ചയും തടസപ്പെട്ടു
ദില്ലി: കനത്ത മൂടല്‍മഞ്ഞും കടുത്ത തടുപ്പും ദില്ലിയില്‍ ജനജീവിതം ദുസ്സഹമാക്കുന്നത് തുടരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ഡിസംബര്‍ 25 ഞായറാഴ്ചയും വ്യോമഗതാഗതം തടസപ്പെട്ടു.
ശനിയാഴ്ച രാത്രി 10 മണി മുതല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കാലാവസ്ഥ സാധാരണ നിലയിലായതിനു ശേഷമേ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ.
ശനിയാഴ്ച രാത്രി 9.45ന് ദുബായിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് ഒടുവിലായി ദില്ലി വിമാനത്താവളത്തില്‍ നിന്നും തിരിച്ചത്. ഏതാനും സ്വകാര്യ എയര്‍ലൈന്‍സുകളുള്‍പ്പെടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
നാല്പതോളം വിമാന സര്‍വീസുകളാണ് തടസപ്പെട്ടത്. ഏതാനും തീവണ്ടികളും വൈകിയാണ് ഓടുന്നത്.












Click it and Unblock the Notifications