കശ്മീരിലും പാകിസ്ഥാനിലും ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഡിസംബര്‍ 25 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങളില്‍ നിന്ന് ഭയചകിതരായ ആളുകള്‍ പുറത്തേക്ക് ഇറങ്ങിയോടി. ഭൂചലനത്തിന്റെ ശക്തിയെ എത്രയെന്നോ പ്രഭവകേന്ദ്രം എവിടെയാണെന്നോ അറിവായിട്ടില്ല.
ഇതേ സമയത്തു തന്നെ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലും പാക് അധീന കശ്മീരിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം ഒന്നരയോടൊയണ് (പ്രാദേശിക സമയം ഒരു മണി) ഭൂചലനമുണ്ടായത്.












Click it and Unblock the Notifications