പുറത്തായ ബിജെപി എംപിമാര്‍ ഹൈക്കോടതിയെ സമീപിക്കും
ദില്ലി: ചോദ്യങ്ങളുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപിമാര്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
പുറത്താക്കപ്പെട്ട ബിജെപി എംപിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തങ്ങളുടെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് ഇവര്‍ പാര്‍ലമെന്റിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്.
1951ല്‍ സമാനമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംപി എച്ച്.പി.മുദ്ഗലിനെ പുറത്താക്കുന്നതിന് മുമ്പ് 45 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ 11 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുകയാണ് ചെയ്തത്- പുറത്താക്കപ്പെട്ട എംപിമാരിലൊരാളായ പ്രദീപ്ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications