മന്ത്രി വേണുഗോപാലില്‍ പൂര്‍ണവിശ്വാസം: മുഖ്യമന്ത്രി
ചങ്ങനാശേരി: ദേവസ്വം മന്ത്രി കെ.സി.വേണുഗോപാലില്‍ തനിക്കു പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണെന്നും ഇക്കാര്യത്തില്‍ തന്റെ പഴയ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍സിസി ദേശീയോദ്ഗ്രഥന ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. മന്ത്രി വേണുഗോപാലിനെതിരെ താന്‍ നല്‍കിയ രേഖകള്‍ കണ്ടു മുഖ്യമന്ത്രി ഞെട്ടിയെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ കണ്ടാല്‍ ഞെട്ടിയതായി തോന്നുമോ എന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമേ ഇക്കാര്യം സംബന്ധിച്ചു പ്രതികരിക്കാനാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications