കേരളത്തില്‍ ക്രിസ്മസ് ആഘോഷിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്മസ് ആഘോഷപ്പൊലിമയോടെ കൊണ്ടാടി. കേരളത്തിലെ വിവിധ പള്ളികളിലും കത്തീഡ്രലുകളിലും തിരുപ്പിറവി ആഘോഷിച്ചു.
ക്രിസ്മസ് മരങ്ങളാലും നക്ഷത്രവിളക്കുകളാലും അലങ്കരിച്ച പള്ളിയങ്കണങ്ങളില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ തടിച്ചുകൂടി.
കൊച്ചിയിലെ സെന്റ് മേരീസ് ബസേലിക്കയില്‍ സീറോ മലബാര്‍ സഭയുടെ മേധാവി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലാറ്റിന്‍ കത്തോലിക്ക സഭ മേജര്‍ ആര്‍ജ് ബിഷപ്പ് സൂസപാക്യം പ്രാര്‍ഥനക്ക് കാര്‍മികത്വം വഹിച്ചു.
ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ക്രിസ്മസ് ആശംസ നേര്‍ന്നു.












Click it and Unblock the Notifications