കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ പ്രശ്നം: ശ്രീലങ്കന്‍ മന്ത്രിക്ക് പ്രവേശനം നിഷേധിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊളംബോയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ശ്രീലങ്കന്‍ മന്ത്രിക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചു. മന്ത്രിയുടെ സാര്‍ക് വിസയുടെ കാലാവധി ഡിസംബര്‍ 21ന് അവസാനിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ശ്രീലങ്കയുടെ പുനരധിവാസ-ജില്ലാ സ്വയംഭരണ മന്ത്രി എം.എസ്.അമിര്‍ അലിയെയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. തമിഴ്നാട്ടിലെ കേലക്കരൈ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.

അതേ സമയം അദ്ദേഹത്തെ അനുഗമിച്ചിരുന്ന റിഷാദ് ബദ്റുദ്ദീന് പ്രവേശനം അനുവദിച്ചു. ഇദ്ദേഹത്തിന്റെ വിസ കാലാവധി അവസാനിച്ചിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X