ശ്രീലങ്കയില്‍ പാര്‍ലമെന്റംഗത്തെ വെടിവച്ചു കൊന്നു
കൊളംബോ: ശ്രീലങ്കയില്‍ മുതിര്‍ന്ന തമിഴ് പാര്‍ലമെന്റംഗത്തെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. പാര്‍ലമെന്റിലെ തമിഴ് ദേശീയ സഖ്യത്തിന്റെ അംഗമായ ജോസഫ് പരരാജസിംഗത്തെയാണ് ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് വധിച്ചത്.
അദ്ദേഹത്തിന്റെ ഭാര്യയടക്ക് ഏഴ് പേര്‍ക്ക് വെടിവയ്പില്‍ സാരമായി പരിക്കേറ്റു. ക്രിസ്മസ് ദിന പ്രാര്‍ഥനയ്ക്കായെത്തിയ ജോസഫിനെ ബട്ടികോലയിലെ ഒരു പള്ളിയില്‍ വച്ചാണ് വെടിവച്ചു കൊന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി ബട്ടികോല എല്‍ടിടിഇയും വിമത കമാന്റര്‍ കേണല്‍ കരുണയുടെ ഗ്രൂപ്പും തമ്മിലുള്ള സംഘര്‍ഷത്തിന് വേദിയാണ്.












Click it and Unblock the Notifications